Thursday, May 9, 2024
keralaNews

കലൂരില്‍ കാന നിര്‍മാണത്തിനിടെ കോണ്‍ഗ്രീറ്റ് ഇടിഞ്ഞുണ്ടായ അപകടം, മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം

കൊച്ചി കലൂരിലെ ക്ഷേണായി ക്രോസ് റോഡില്‍ കാന നിര്‍മാണത്തിനിടെ കോണ്‍ഗ്രീറ്റ് ഇടിഞ്ഞ് അപകടത്തില്‍പ്പെട്ട് മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ കൊച്ചി കോര്‍പ്പറേഷന്‍ ധനസഹായം നല്‍കും. ആന്ധ്രപ്രദേശ് ചിറ്റൂര്‍ സ്വദേശി ധന്‍പാലാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ബംഗാരു സ്വാമിക്ക് രണ്ടു ലക്ഷം രൂപയും ശിവാജി നായിക്കിന് ഒരു ലക്ഷം രൂപയും നല്‍കാനും കൊച്ചി കോര്‍പ്പറേഷന്‍ തീരുമാനിച്ചു.