Monday, April 29, 2024
indiaNews

ശ്രീനഗറില്‍ ഭീകരാക്രമണം.രണ്ട് പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആലിമസ്ജിദ് സമീപത്താണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ബോഹ്രി കദാലിന് സമീപം ഭീകകര്‍ കശ്മീരി പണ്ഡിറ്റിന്റെ കടയില്‍ ജോലി ചെയ്തിരുന്നയാളെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 24 മണിക്കൂറിനിടെ കശ്മീരില്‍ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്.