Connect with us

Hi, what are you looking for?

News

ഷീനിസ് പലാസിയോസിന് വിശ്വസുന്ദരി കിരീടം

എല്‍ സാല്‍വാദോര്‍ : 2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസ്. എല്‍ സാല്‍വാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണര്‍ അപ്പ് തായ്ലന്‍ഡില്‍ നിന്നുള്ള ആന്റോണിയ പോര്‍സിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്ട്രേലിയയില്‍ നിന്നുള്ള മൊറായ വില്‍സണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്. 23 കാരിയായ ഷീനിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തില്‍ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന വാചകത്തോടെ ഷീനിസ് പലാസിയോസ് ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പിട്ടിരുന്നു. ഫൈനലിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു പോസ്റ്റ്. ‘ഈ സന്ദര്‍ഭം ഞാനെന്റെയുള്ളിലെ കുട്ടിക്ക് സമര്‍പ്പിക്കുന്നു. അസാധ്യമെന്ന് മറ്റുള്ളവര്‍ പറയുന്നത്ര ഉയരത്തില്‍ സ്വപ്നം കാണൂ’- ഷീനിസ് കുറിച്ചു. 2016 മുതല്‍ വിവിധ മത്സരങ്ങളില്‍ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീന്‍, മിസ് വേള്‍ഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങള്‍ സ്വന്തമാക്കിയ ഷീനിസ് മിസ് വേള്‍ഡ് 2021 ലെ ആദ്യ നാല്‍പ്പതിലും ഇടംനേടിയിരുന്നു.

 

You May Also Like

kerala

പൊന്‍കുന്നം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈന്‍ പണം തട്ടിപ്പ് . കേസില്‍ പൊന്‍കുന്നം ചിറക്കടവ് ചെറുവള്ളി സ്വദേശി കൊച്ചുമഠത്തില്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തത് ഹരിയാനയില്‍ നിന്ന്. കഴിഞ്ഞ...

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .