ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാന്‍ രാജിവച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയര്‍മാനും- ഉടുമ്പുഞ്ചോല മുന്‍ എംഎല്‍എ കൂടിയായ മാത്യു സ്റ്റീഫനാണ് രാജിവച്ചത് . രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് നല്‍കിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫന്‍ പ്രതികരിച്ചു.ജോണി നെല്ലൂരിന് ഒപ്പം ചേര്‍ന്ന ആകും പ്രവര്‍ത്തിക്കുകയെന്നും 22 ന് എറണാകുളത്ത് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫന്‍ അറിയിച്ചു. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫന്‍ പറഞ്ഞു. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയുമായാണ് സംസാരിച്ചത്. റബ്ബര്‍ കര്‍ഷകരമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നാണ് മാത്യു സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞത്.