Saturday, May 4, 2024
keralaNews

ഹോം കെയര്‍ സൗകര്യവുമായി കാഞ്ഞിരപ്പള്ളി മേരീ ക്വീന്‍സ് മിഷന്‍ ആശുപത്രി.

കാഞ്ഞിരപ്പള്ളി :കിടപ്പുരോഗികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമായി ആശുപത്രിയില്‍ ലഭിക്കുന്ന നഴ്സിംഗ്, പാരാമെഡിക്കല്‍, ഫിസിയോതെറാപ്പി സേവനങ്ങള്‍ രോഗികളുടെ വീട്ടിലെത്തി ചെയ്യുന്ന ഹോം കെയര്‍ സേവനത്തിനു ഇന്ന് തുടക്കമാവും. രാവിലെ 8.30 നു ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദ്ധതിക്കായി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിന്റെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് ഓട്ടോതൊഴിലാളികള്‍ക്കുള്ള പ്രവിലേജ് കാര്‍ഡ് വിതരണം നിര്‍വഹിക്കും.ആശുപത്രിക്കു 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികളുടെ വീട്ടില്‍ എത്തി വിവിധ നഴ്സിംഗ് സേവനങ്ങള്‍, ഫിസിയോതെറാപ്പി,വിവിധ ലാബ് പരിശോധനകള്‍ക്കുള്ള സാമ്പിള്‍ ശേഖരണം, ആംബുലന്‍സ് സേവനം, വീഡിയോ കണ്‍സള്‍ട്ടേഷന്‍,ടെലി മെഡിസിന്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മരുന്നുകളുടെ വിതരണം തുടങ്ങിയ സേവനങ്ങള്‍ ആണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.പദ്ധതി നടപ്പിലാകുന്നതോടെ കിടപ്പു രോഗികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്കു ആശുപത്രിയില്‍ ലഭിക്കുന്ന അതേ നിരക്കില്‍ തന്നെ സേവനങ്ങള്‍ തങ്ങളുടെ വീടുകളില്‍ ലഭ്യമാകും.രണ്ടു കിലോമീറ്റര്‍ പരിധിക്കു പുറത്തു മിതമായ നിരക്കില്‍ യാത്രക്കൂലി കൂടി ഈടാക്കുന്നതാണ്.കോവിഡ് കാലഘട്ടത്തില്‍ യാത്രകള്‍ പരമാവധി കുറയ്ക്കാനും ഹോം കെയര്‍ പദ്ധതി സഹായകമാകും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല, എരുമേലി, ചിറക്കടവ്, പാറത്തോട്, പൊന്‍കുന്നം, തിടനാട് തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടുള്ള സേവനം ആവശ്യമുള്ളവര്‍ 04828201400 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.