Saturday, May 18, 2024
keralaNews

സഞ്ചാരമോഹങ്ങള്‍ ബാക്കിയാക്കി ;വിജയന്‍ യാത്രയായി

ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി ബാലാജി ഹോട്ടലുടമ കെ ആര്‍ വിജയന്‍
അന്തരിച്ചു. 76 വയസായിരുന്നു. ഭാര്യയ്‌ക്കൊപ്പം മുപ്പതോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2007ല്‍ ഈജിപ്തിലേക്കായിരുന്നു കൊച്ചുപറമ്പില്‍ കെ ആര്‍ വിജയന്‍ എന്ന ബാലാജിയുടെ ആദ്യ വിദേശ യാത്ര. എറണാകുളം ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു കട നടത്തിയിരുന്നത്.

ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോഹനയ്‌ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും ചിലപ്പോള്‍ കെഎസ്എഫ്ഇയില്‍ നിന്നെടുത്ത വായ്പകളുമായി അവര്‍ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാല്‍ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും.കോഫി ഷോപ്പില്‍ മറ്റു ജോലിക്കാരെ ആരെയും നിര്‍ത്താതെ എല്ലാ ജോലികളും ഈ ദമ്പതികള്‍ തനിച്ചു തന്നെയാണ് ചെയ്തിരുന്നത്.