Thursday, May 16, 2024
keralaNews

എന്‍ എസ് എസ് പതാകദിനമാചരിച്ചു .

നൂറ്റി എഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പെരുന്നയിലെ മന്നത്തു തറവാടിന്റെ പൂമുഖത്ത് കത്തിച്ചു വെച്ച നിലവിളക്കിന്റെ മുമ്പില്‍ നിന്ന് സമുദായ ആചാര്യനും മറ്റു 13 പേരും ചേര്‍ന്ന് സമുദായ സേവനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞയെടുത്ത ദിവസമാണ് ഇന്ന്.നായര്‍ സമുദായ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹാനായ ആ കര്‍മ്മയോഗിയുടെ പിന്‍മുറക്കാര്‍ എന്ന് അഭിമാനത്തോടെ നായര്‍ക്ക് പറയുവാന്‍ സാഹചര്യം ഒരുക്കിയ ആചാര്യന് അനന്തകോടി പ്രണാമം നല്‍കുന്നതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ബിജെപി ഉപാധ്യക്ഷനുമായ ജി. രാമന്‍ നായര്‍ പറഞ്ഞു.

എരുമേലി ശ്രീഭൂതനാഥ വിലാസം 

എൻ എസ് എസ്  കരയോഗം no:1312,    എൻ എസ് എസ്  പതാക ദിനം സമുചിതമായി ആചരിച്ചു.കരയോഗം സെക്രട്ടറി എം എസ്  വിശ്വനാഥൻപിളള, കമ്മറ്റി അംഗം സോമദാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.