Saturday, May 18, 2024
keralaNews

തപസ്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനം ചെയ്തു.

 

കോട്ടയം:കലാ സാഹിത്യ രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, കലാവിദ്യകള്‍ അഭ്യസിപ്പിക്കുന്നതിനുമായി കോട്ടയം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്ന തപസ്യ കലാക്ഷേത്രയുടെ ലോഗോ പ്രകാശനം ചെയ്തു. തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണനാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ ,ജനറല്‍ സെക്രട്ടറി ടി പി രാജു, മേഖലാ ജോയന്റ് ജനറല്‍ സെക്രട്ടറി ജയദേവ് വി ജി, വൈസ് പ്രസിഡന്റ് കുടമാളൂര്‍ രാധാകൃഷ്ണന്‍ ,സംഘടനാ സെക്രട്ടറി ബിബിരാജ് നന്ദിനി, സെക്രട്ടറി സുരേന്ദ്ര കമ്മത്ത്, ട്രഷറര്‍ വി ജെ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.