Thursday, May 2, 2024
indiaNewsUncategorized

മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മറ്റി നേതാവ് അറസ്റ്റില്‍

ഹൈദരാബാദ്: നിരോധിത തീവ്ര ഇടത് സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റില്‍. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി തലവനാണ്.                                                                      60 കാരനായ സഞ്ജയ് ദീപക് റാവുവിന്റെ ഭാര്യ കര്‍ണാടകയില്‍ നിന്നും അറസ്റ്റിലായിട്ടുണ്ട്. മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം പാലക്കാട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.                                                                                               തെലങ്കാനപൊലീസിന്റെ നക്‌സല്‍വിരുദ്ധവിഭാഗമാണ് കേരളത്തില്‍ അനില്‍ എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ പ്രധാന മാവോവാദി നേതാവും സിപിഐ( മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗവുമായ സജ്ഞയ് ദീപക് റാവുനെ വനത്തില്‍വച്ച് അറസ്റ്റുചെയ്തത്. വികാസ് എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു.ദീപകിനെ ചോദ്യം ചെയ്യാനും കേരളത്തിലെ സംഘടനയുടെ ഒാപ്പറേഷനുകളെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനുമായി സംസ്ഥാന ഭീകരവിരുദ്ധസേന(എടിഎസ്) സംഘം തെലുങ്കാനയിലേക്ക് തിരിച്ചു.                                                                                                                   മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധസെല്ലുകളും തെലുങ്കാനയില്‍ എത്തിയിട്ടുണ്ട്. 2016ല്‍ നിലമ്പൂര്‍ വനമേഖലയില്‍ കേരള നക്‌സല്‍വിരുദ്ധസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിനുശേഷം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബി.ജി.കൃഷ്ണമൂര്‍ത്തിയും സജ്ഞയ് ദീപകിനുമായിരുന്നു ആന്ധ്ര,തമിഴ്‌നാട്, കര്‍ണാടക, കേരളം സംസ്ഥാനങ്ങളുടെ ഏകോപനസംഘടനാചുമതല.