Sunday, May 5, 2024
indiaNewsUncategorized

സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടു. സുഖോയ്, മിറാഷ് വിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് തകര്‍ന്നുവീണത്. പരിശീലനപ്പറക്കലിന് ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മദ്ധ്യപ്രദേശില്‍ വിമാനങ്ങള്‍ കൂട്ടിയിട്ടിച്ച് ഉണ്ടായ അപകടത്തില്‍ ഉത്തരവിട്ട് വ്യോമസേന. പതിവ് പറക്കല്‍ പരിശീലന ദൗത്യത്തിനിടെയാണ് ഗ്വാളിയോറിന് സമീപം രണ്ട് യുദ്ധവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത് . അപകടത്തിന് പിന്നാലെ വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു.