Friday, May 3, 2024
keralaLocal NewsNews

എരുമേലി കെ എസ് ആര്‍ റ്റിസിയില്‍ ഒരു സര്‍വ്വീസും നടന്നില്ല

എരുമേലി: വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്‍ന്ന് ജീവനക്കാര്‍ ആരും വരാത്തതുമൂലം എരുമേലി കെ എസ് ആര്‍ റ്റി സിയില്‍ ഇന്നും,ഇന്നലെയും ഒരു സര്‍വ്വീസും നടന്നില്ല. ജീവനക്കാര്‍ ആരും വരാത്തതു കാരണമാണ് സര്‍വ്വീസുകള്‍ നടത്താതെന്നും അധികൃതര്‍ പറഞ്ഞു. എരുമേലി സെന്ററില്‍ മൊത്തം 20 സര്‍വീസുകളാണ് നടത്തുന്നത്. ഇന്ന് 55 ജീവനക്കാരാണ് വരേണ്ടത്. എരുമേലി സെന്ററില്‍ 120 ജീവനക്കാരാണുള്ളത്.കെ എസ് ആര്‍ റ്റി സിയുടെ നഷ്ടത്തിന്റെ പേരില്‍ കോര്‍പ്പറേഷന്‍ നടത്തിയ ക്രമീകരണങ്ങളുടെ ഭാഗമായി എരുമേലി ഓപ്പറേറ്റിംഗ് സെന്റിലെ വര്‍ക്ക് ഷോപ്പ് പൊന്‍കുന്നത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വെങ്കിലും മെക്കാനിക്കല്‍ ജീവനക്കാരെ മാറ്റുകയായിരുന്നു. നിലവില്‍ സര്‍വീസുകള്‍ക്ക് തടസ്സമില്ലെന്ന് പറയുന്നുണ്ടെങ്കിലും കാലക്രമത്തില്‍ മുഴുവന്‍ സര്‍വ്വീസുകളും പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാനുള്ള നീക്കമാണെന്നും നാട്ടുകാര്‍ പറയുന്നു.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ് സൗജന്യമായാണ് കെ എസ് ആര്‍ റ്റി സിക്ക് ഈ സ്ഥലം നല്‍കിയത്. ജില്ലയില്‍ ഏറ്റുവുമധികം വരുമാനമുള്ള ഏക ഓപ്പറേറ്റിംഗ് സെന്ററാണ് എരുമേലി. ശബരിമല തീര്‍ത്ഥാടന കാലത്തും – മറ്റ് സമയങ്ങളിലും വരുമാനം കൂടിയിട്ടും എരുമേലി ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.