Monday, April 29, 2024
keralaNews

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ വെട്ടിച്ചുരുക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ വെട്ടിച്ചുരുക്കി. 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കണ്‍സെഷന്‍ കൊടുക്കേണ്ടതില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. കടബാധ്യതയുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ഇളവ് വെട്ടിക്കുറയ്ക്കുന്നത്. മാതാപിതാക്കള്‍ ആദായ നികുതിയുടെ പരിധിയില്‍ വന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ലഭിക്കുന്നതല്ല. 2016 മുതല്‍ 2020 വരെ അനുവദിച്ച കണ്‍സെഷനില്‍ കെഎസ്ആര്‍ടിസിക്ക് 966.31 കോടി രൂപ ബാധ്യതയുണ്ടെന്നാണ് കണക്ക്.