Monday, May 6, 2024
keralaLocal NewsNews

എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

എരുമേലി: എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. തന്ത്രിയുടെ പ്രതിനിധി സുദീപ് ഭട്ടതിരി ആണ് കൊടിയേറ്റിയത്. എരുമേലി മേൽശാന്തി അനിൽ നമ്പൂതിരി,കീഴ്ശാന്തി ദേവരാജൻ നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് പത്തനംതിട്ട കമ്മീഷണർ ബി. സുനിൽകുമാർ വിളക്ക് തെളിയിച്ചു. എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. ശ്രീധര ശർമ്മ നേതൃത്വം നൽകി.തുടർന്ന് ചിറക്കടവ് ശിവപാർവതി സംഘം തിരുവാതിര അവതരിപ്പിച്ചു.8.30 ന് വിഷ്വൽ കഥാപ്രസംഗവും നടത്തി.
നാളെ മുതൽ ക്ഷേത്ര ചടങ്ങുകൾ …….

28 ന് ചൊവ്വ: ഉത്സവ പൂജകൾക്ക് പുറമേ 5 ന് കാഴ്ച ശ്രീബലി, മുണ്ടക്കയം അസി. ദേവസ്വം കമ്മീഷണർ ആർ. പ്രകാശ് കളിവിളക്ക് തെളിയിക്കും. 7 മണിക്ക് കഥകളി .
മാർച്ച് 1 ബുധനാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ 7ന് ഓട്ടൻതുള്ളൽ ,
മാർച്ച് 2 വ്യാഴാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
7ന് നൃത്തനൃത്യങ്ങൾ .
മാർച്ച് 3 വെള്ളിയാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
7ന് പാoകം.
മാർച്ച് 4 ശനിയാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
7ന് ചാക്യാർ കൂത്ത്.
മാർച്ച് 5 ഞായറാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ
രാവിലെ 10. 30 കലശാഭിഷേകം ,
5 ന് കാഴ്ച ശ്രീബലി, 8 മണിക്ക് നൃത്ത സന്ധ്യ, രാത്രി 9 ന് നാടകം .
മാർച്ച് 6 തിങ്കളാഴ്ച :ഉത്സവ പൂജകൾക്ക് പുറമേ ഉച്ചയ്ക്ക് 11 ന് ഉത്സവ ബലി – 12.30 ന് ഉത്സവ ബലി ദർശനം.
വൈകിട്ട് 7 ന് കർണ്ണാട്ടിക് സംഗീത സദസ്.
മാർച്ച് 7 ചൊവ്വാഴ്ച :
ഉത്സവ പൂജകൾക്ക് പുറമേ രാവിലെ 7.30 ന് സ്പെഷ്വൽ നാഥസ്വരം, തുടർന്ന് പാഞ്ചാരിമേളം.ഉച്ചകഴിഞ്ഞ് 4.30 ന് സ്പെഷ്വൽ പഞ്ചാരി മേളം,
രാത്രി 7 നൃത്തനൃത്ത്യങ്ങൾ, 10.30 ന് ബാലെ,
വെളുപ്പിന് 1 മണിക്ക് പള്ളിവേട്ട, 10.30 ന് പള്ളിവേട്ട എതിരേല്പ്.
മാർച്ച് 8 ബുധനാഴ്ച :
തിരുവുത്സവ സമാപനത്തിന്റെ ഭാഗമായി തിരുആറാട്ട് ചടങ്ങ്.
4.30 ആറാട്ട് കടവിലേക്ക് പുറപ്പാട്, 6 ന് ആറാട്ട്, 6.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 8 ന് ആറാട്ടിന് പേട്ട കവലയിൽ സ്വീകരണം, രാത്രി 10 ന് വലിയ നടപ്പന്തലിൽ ആറാട്ട് എതിരേല്പ്, 12 ന് കൊടിയിറക്ക് , വലിയ കാണിക്ക, ആറാട്ടിന് കനകപ്പലം കരക്കാരുടെ നേതൃത്വത്തിൽ എരുമേലിയിൽ സ്വീകരണം. മാർച്ച് 8 ബുധനാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.