Thursday, May 2, 2024
indiakeralaNews

ട്രയിന്‍ തീവെപ്പ് കേസ്: പ്രതി പിടിയില്‍

കോഴിക്കോട് എലത്തൂരിലെ ട്രയിന്‍ തീവെപ്പ് കേസില്‍ പ്രതി പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എ ടി എസ് സംഘമാണ് പിടിച്ചത്. ഷഹറൂഖ് സെയ്ഫിയാണ് പിടിയിലായത് എലത്തൂരിലെ ട്രയിന്‍ തീവെപ്പ് കേസില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത് .  മഹാരാഷ്ട്രയില്‍ രത്‌നഗിരിയില്‍ ഒരു ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവെന്നും സൂചന. കേരള – മഹാരാഷ്ട്ര എറ്റി എസ് – പോലീസ് സംഘങ്ങളുടെ സംയുക്തമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് . ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രയിനാണ് തീ വച്ചത്. ട്രയിനിലെ ഡി വണ്‍ ബോഗിക്കാണ് തീ വെച്ചത്. ട്രയിനില്‍ തീവെച്ച സംഭവത്തില്‍ ട്രയിനില്‍ നിന്നും രക്ഷപെടുന്നതിനായി എടുത്ത് ചാടിയ മൂന്ന് യാത്രക്കാര്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. ഇന്നലെ രാത്രിയാണ് പിടിയിലാകുന്നത്. തീ പൊള്ളലേറ്റതിനെ തുടർന്ന്  ചികിൽസ തേടിയതായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചോദ്യം ചെയ്യുന്നു. പോലീസ് നടപടികൾക്ക് ശേഷം കേരളത്തിലേക്ക് പ്രതിയെ കൊണ്ടു വരും. തീ വെപ്പ് കേസിൽ നിരവധി പേർക്ക് പൊള്ളലേറ്റിരുന്നു. ഇവർ ചികിൽസയിലാണ് .പ്രതിയെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സംഘത്തിന്റെ കസ്റ്റഡിയിൽ.  പ്രതിയുടെ അറസ്റ്റ് കേന്ദ്ര റയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു . ആശുപത്രിയിലെ ചികിൽസക്ക് ശേഷം പ്രതി അജ്മീറിലേക്ക് കടക്കാനായിരുന്നു ശ്രമം .ഉടനെ കേരള പോലീസിന് കൈമാറും. ഇന്റലിജൻസ് വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.  അറസ്റ്റിനെ തുടർന്ന് കോഴിക്കോട് പോലീസ് അല്പസമയത്തിനകം വിഷയത്തിൽ പ്രതികരിക്കും. പ്രതിയെ എ റ്റി എസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് കേരള പോലീസ് സംഭവം അറിയുന്നത്. കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനും ആര്‍പിഎഫിനും എന്‍ഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.