Thursday, May 16, 2024
Local NewsNews

മഴക്കെടുതി; ചേനപ്പാടിയില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തു.

എരുമേലി: മഴക്കെടുതിയില്‍ ദുരിതത്തിലായ എരുമേലി ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി കിറ്റുകള്‍ വിതരണം ചെയ്തു. ചേനപ്പാടി പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറിയ എരുമേലി പഞ്ചായത്തിലെ ചേനപ്പാടി, കിഴക്കേക്കര, പഴയിടം എന്നീ മൂന്ന് വാര്‍ഡുകളിലാണ് ബിജെപിയുടെ നേതൃത്വത്തിലാണ് വസ്ത്ര കിറ്റുകള്‍ വിതരണം ചെയ്തത് .ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ നേതൃത്വം നല്‍കി.