കൃഷിഭൂമിയിലും നൂറുമേനിയുടെ പ്രകാശം പരത്തി പഞ്ചായത്തംഗവും കുടുംബവും .

ഗ്രാമപഞ്ചായത്ത് അംഗം എന്ന നിലയില്‍ മാത്രമല്ല പൊതുപ്രവര്‍ത്തനത്തിനിടയിലും കൃഷിയുടെ നൂറുമേനിയുടെ വിളവെടുത്ത പ്രകാശം പരത്തുകയാണ് മുക്കൂട്ടുതറ വാര്‍ഡ് അംഗം കൂടിയായ പ്രകാശ് തോമസ് പുളിക്കല്‍.തങ്ങളുടെ രണ്ടേക്കര്‍ റബര്‍ തോട്ടം റീപ്ലാന്റ് ചെയ്യാതെയാണ് മണ്ണിന്റെ മണമുള്ള കര്‍ഷക കുടുംബം മാതൃകാപരമായി ഇത്തവണ കൃഷി ഇറക്കിയത്.
ഏത്തവാഴ 200 ,700 കപ്പ, 75 തെങ്ങ്,12 ജാതി, 100 ചേന ഇങ്ങനെ പോകുന്നു ആ കൃഷിയുടെ നൂറുമേനി . കൂടാതെ പശു വളര്‍ത്തല്‍ , ഇറച്ചി കോഴി ഫാം എല്ലാം ഇവിടെ സുലഭമായി വിളയുന്നു. വെള്ളത്തിനായി വേനല്‍ക്കാലത്ത് വലിയകുളം കുഴിച്ചാണ് ഇവര്‍ കൃഷിക്കാവശ്യമായ വെള്ളം കണ്ടെത്തിയത് .
മണിപ്പുഴ പുളിക്കല്‍ വീട്ടില്‍ തൊമ്മച്ചന്‍ എന്നു വിളിക്കുന്ന തോമസ് ,ഭാര്യ സെലിന്‍ , വാര്‍ഡ് മെമ്പറായ പ്രകാശ് പുളിക്കല്‍, ജ്യേഷ്ടനായ ബിജു എന്നിവരടങ്ങുന്ന കര്‍ഷക കുടുംബമാണ് വിളവിന്റെ നൂറുമേനിയില്‍ പ്രകാശം പരത്തുന്നത്.