Friday, May 3, 2024
keralaNewsObituary

കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു. ഇവരില്‍ 8,9 ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചത്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേരാണ് വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. മുതിര്‍ന്ന 3 പേരെ സെക്യൂരിറ്റി ജീവനക്കാര്‍ ബഹളം കേട്ട് എത്തി ആദ്യം രക്ഷിച്ചു. പിന്നീട് കുട്ടികളും അപകടത്തില്‍ പെട്ട വിവരം അറിഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവരെയും ഉടന്‍ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.