Wednesday, May 8, 2024
keralaNewspolitics

സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന കെ. സുധാകരന്‍

കെ.വി തോമസ് തിരുത്തട്ടെ, സെമിനാറില്‍ പങ്കെടുത്താല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

തിരുത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.കെ.വി.തോമസ് പോയാല്‍ പാര്‍ട്ടിക്ക് നഷ്ടം, പക്ഷേ പാര്‍ട്ടിക്ക് വിധേയനാകണം.താനെന്താണ് ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറയണം.

കെ.വി.തോമസിന് അഹിതമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.അതേസമയം, ഇനി കേരളത്തിലെ കോണ്‍ഗ്രസുകാരുടെ മനസ്സില്‍ കെ വി തോമസ് ഉണ്ടാകില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി തുറന്നടിച്ചു.

‘കെ.വി തോമസ് എന്താണ് പറഞ്ഞതെന്ന് കേട്ടിട്ട് തീരുമാനമെടുക്കുമെന്ന് വി.ഡി.സതീശനും പ്രതികരിച്ചു.