Friday, May 3, 2024
News

ഇന്ന് പ്രത്യാശയുടെ ദിനം;പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്നു പ്രത്യാശയുടെ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. എല്‍പി സ്‌കൂളില്‍ വിഭ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരിതെളിച്ചു.കോവിഡ് കാല വെല്ലുവിളികള്‍ മറികടന്നാണ് കേരളത്തില്‍ പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്നത്. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഒന്നാം ക്ലാസിലെത്തുന്നത്. രാവിലെ 9.30 മുതല്‍ എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം; സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികള്‍ക്കും പങ്കെടുക്കാം. സ്‌പെഷല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവവും ഇന്ന്.പാഠപുസ്തക വിതരണം 15നകം പൂര്‍ത്തിയാകും. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങളുണ്ടെന്നും 15ന് അകം ഉറപ്പാക്കും.