Sunday, April 28, 2024
keralaNews

കൊച്ചിയില്‍ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നു.

കൊച്ചിയില്‍ കുഞ്ഞിനെ മുക്കിക്കൊന്നു. ഹോട്ടല്‍മുറിയില്‍ ഒന്നര വയസ്സ് ഉള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്.അമ്മൂമ്മയുടെ സുഹൃത്താണ് കൊല നടത്തിയത്.പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ്‌  ഡിക്രൂസ്  അറസ്റ്റില്‍.കൊച്ചി നോര്‍ത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവം. ഛര്‍ദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുഞ്ഞ് മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് കുഞ്ഞിനെ കൊണ്ടു വന്നവരുടെ മൊഴിയില്‍ സംശയം തോന്നിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. കുഞ്ഞിന്റെ മുത്തശിയും പ്രതിയും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്