Thursday, May 9, 2024
NewsObituary

ഇടയ്ക്ക വിദ്വാന്‍ തൃച്ചൂര്‍ മോഹനന്‍ അന്തരിച്ചു

തൃശൂര്‍: ഇടയ്ക്ക വിദ്വാന്‍ തൃച്ചൂര്‍ മോഹനന്‍(66) അന്തരിച്ചു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വാദ്യമേളകലാരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടിട്ടുണ്ട്. ആദ്യകാല സംഘപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ബിജെപി, തപസ്യ അടക്കമുള്ള വിവിധ പ്രസ്ഥാനങ്ങളുടെ ചുമതലകള്‍ വഹിച്ചിരുന്നു.