Sunday, April 28, 2024
HealthkeralaNews

സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ആരംഭിച്ചു.

സംസ്ഥാനത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ആരംഭിച്ചു. 8 മണിക്ക് ആരോഗ്യമന്ത്രി കെ കെ ഷൈലജ വട്ടിയൂര്‍ക്കാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തി.രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ മരുന്ന് നല്‍കുന്നത്. 24,49,222 കുട്ടികള്‍ക്കാണ് പോളിയോ നല്‍കുന്നത്. ഇതിനായി 24,690 ബൂത്തുകള്‍ സജീകരിച്ചിട്ടുണ്ട്. കൊറോണ പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന്‍ പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കും.അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും, കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.