Friday, May 3, 2024
keralaNewspolitics

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തും

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍  പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ദ്വീപിലെത്തും
ദ്വീപിലേക്കുള്ള യാത്രാമധ്യേ ഇന്നലെ കൊച്ചിയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. രാത്രിയില്‍ കൊച്ചിയില്‍ തങ്ങിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ ദ്വീപിലേക്കു തിരിക്കും. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനിടെ നിലവില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.പ്രതിഷേധ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രഫുല്‍ പട്ടേലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.