Saturday, May 4, 2024
keralaNewspolitics

കെട്ടിട നികുതി കുറയ്ക്കുമെന്ന് ആസൂത്രിതമായി പ്രചരിപ്പിക്കുന്നു: മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ല, നികുതി കുറയ്ക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ്. ധനകാര്യ കമ്മീഷന്‍ 25 ശതമാനം വര്‍ദ്ധനവാണ് ശുപാര്‍ശ ചെയ്ത് . എന്നാല്‍ അഞ്ചു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചതെന്നും എംബി രാജേഷ് പറഞ്ഞു. സര്‍ക്കാരിന് ഇതില്‍ നിന്ന് വരുമാനമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് മെച്ചം. അവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വര്‍ധന നടപ്പാക്കിയത്. അധിക നികുതി വരുമാനം വേണ്ടെന്ന ചില തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം രാഷ്ട്രീയ ഗിമ്മിക്കാണ്. നിയമപരമായി അത് നിലനില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.