Monday, April 29, 2024
keralaNewspolitics

ഭൂപതിവ് നിയമ ഭേദഗതി : അനധികൃത കയ്യേറ്റ നിര്‍മ്മാണങ്ങള്‍ക്ക് പരിരക്ഷ

തിരുവനന്തപുരം : ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കി. പട്ടയ മാനദണ്ഡങ്ങളുടെ ലംഘനം ക്രമവല്‍ക്കരിച്ചു നല്‍കാന്‍ നിയമത്തിലൂടെ ഇനി സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഭേദഗതി. കൃഷി, വീട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പതിച്ചു നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇതോടെ നിയമസാധുത ലഭിക്കും. അനധികൃത കയ്യേറ്റ പട്ടയ ഭൂമിയിലെ റിസോര്‍ട്ട് നിര്‍മ്മാണം, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, വാണിജ്യ മന്ദിരങ്ങള്‍ എല്ലാത്തിനും ആനുകൂല്യം ലഭിക്കും. നിയമത്തിന്റെ ഭാഗമായുള്ള ചട്ടം രൂപീകരിക്കുന്നതോടെയാകും സാധുത ലഭിക്കുക. ഇടുക്കിയിലെ കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്.പട്ടയ ഭൂമിയിലെ എല്ലാ നിയമവിരുദ്ധ നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂപതിവ് നിയമ ഭേദഗതി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചെന്നും റവന്യുമന്ത്രി പറഞ്ഞു. പതിച്ചുകൊടുത്ത ഭൂമിയിലെ നിലവിലെ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കുമെന്നും ഇപ്പോള്‍ അനുവദിക്കാത്ത ചില പ്രവൃത്തികള്‍ പട്ടയഭൂമിയില്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.