Monday, May 6, 2024
keralaLocal NewsNews

എരുമേലി ചേനപ്പാടിയില്‍ ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും ചേനപ്പാടിലേക്ക് വരികയായിരുന്ന ബസും -വിഴിക്കത്തോട് നിന്നും ചേനപ്പാടിലേക്ക് കരിങ്കല്ലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.ഇന്ന് രാവിലെ 8 30 ഓടെയായിരുന്നു അപകടം.അപകടത്തില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ക്കും,ബസ്സിലെ പിന്‍സീറ്റിലിരുന്ന രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചേനപ്പാടി പാലത്തിനുസമീപം തീരദേശ റോഡിന്റെ ഇറക്കത്തിലായിരുന്നു അപകടം.കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.ബസ്സില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതും,ബസ് ചേനപ്പാടിലേക്ക് തിരിച്ച് വരുന്ന സമയം ആയതിനാലാണ് വന്‍ദുരന്തം ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു.