Sunday, April 28, 2024
keralaNewsUncategorized

ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

കാസര്‍കോട്: മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ നിന്നാണ് തൃശൂര്‍ സ്വദേശി സനീഷിനെയാണ് പോലീസ് സംഘം പിടികൂടിയത്. ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനില്‍ വച്ചായിരുന്നു സംഭവം . വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ട്രെയിനില്‍ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.