Friday, April 26, 2024
keralaNews

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങനാശേരി: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തെങ്ങണ ചെന്തലക്കുന്നേൽ ഭാഗത്ത് പ്രാക്കുഴി ബാബുക്കുട്ടിയുടെ മകൻ ലിബിൻ തോമസ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ ചങ്ങനാശേരി വാഴൂർ റോഡിൽ കണ്ണവട്ട പാലത്തിന് സമീപമാണ് സംഭവം. ചങ്ങനാശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും തെങ്ങണ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ലിബിൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി 50 മീറ്ററോളം നിരങ്ങി നീങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ലിബിനെ ചെത്തിപ്പുഴ സെന്റ് തോമസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ലിബിൻ പാലായിൽ പോളിടെക്‌നിക് വിദ്യാർത്ഥിയാണ്. മാതാവ്: ലിൻസി (ചങ്ങനാശേരി എസ്.ബി.ഐ ശാഖയിലെ ജീവനക്കാരിയാണ്). സഹോദരൻ: ജിബിൻ. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.