Wednesday, May 1, 2024
Local NewsNews

എരുമേലിയില്‍ തിരക്ക് കുറഞ്ഞു പാര്‍ക്കിംഗ് മൈതാനങ്ങള്‍ കാലിയായി

എരുമേലി: എരുമേലിയിലെ പല പാര്‍ക്കിംഗ് മൈതാനങ്ങളിലും പിടിച്ചിട്ട വാഹനങ്ങള്‍ പോയി തുടങ്ങിയതോടെ എരുമേലിയില്‍ തിരക്ക് കുറഞ്ഞു. ഇന്നലെ വൈകിട്ടും – രാത്രിയിലുമായി പിടിച്ചിട്ട വാഹനങ്ങളാണ് ഇന്ന് രാവിലെ തന്നെ പമ്പക്ക് പോയത്.

ഉച്ചയോടെ മൈതാനങ്ങളില്‍ തിരക്ക് മാറിയിട്ടും എരുമേലിയിലേക്ക് തീര്‍ത്ഥാടകരുടെ വരവ് കുറയുന്നതായും നാട്ടുകാര്‍ പറഞ്ഞു, എരുമേലിയില്‍ നിന്നും 20 മിനിറ്റില്‍ 10 വാഹനങ്ങളും , കരിങ്കല്ലുംമൂഴിയില്‍ നിന്നും 30 മിനിറ്റില്‍ 20 വാഹനങ്ങളും പമ്പക്ക് വിടാനായിരുന്നു പോലീസ് തീരുമാനം . പമ്പക്ക് വാഹനം കടത്തി വിടാത്തതില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍ റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.

]ഇതിനിടെ എരുമേലിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതിനെതിരെ എരുമേലിയില്‍ പാര്‍ക്കിംഗ് , കച്ചവടക്കാര്‍ അടക്കമുള്ളവരുടെ പ്രതിഷേധവും ഉയരുകയാണ്.