Sunday, May 5, 2024
keralaNews

ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി ) കമ്മിറ്റി രൂപീകരിച്ചു

എരുമേലി: ഓള്‍ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ (എ ഐ ടി യു സി ) എരുമേലി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. സിപിഐ പാര്‍ട്ടി ഓഫീസില്‍വച്ചു നടന്ന യോഗം എഐടിയുസി മണ്ഡലം പ്രസിഡന്റ് വി പി സുഗതന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ.ബി പുഷ്പനാഥ് അധ്യക്ഷത വഹിച്ചപ്പോള്‍ ലോട്ടറി ട്രേഡേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ഷിന്‌ടോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ഓള്‍ കേരള ലോട്ടറി ട്രേഡ് യൂണിയന്‍ എരുമേലി യൂണിറ്റ് പ്രസിഡന്റായി കെ ബി പുഷ്പനാഥിനെയും, വൈസ് പ്രസിഡണ്ടായി ഹരിദാസിനെയും, സെക്രട്ടറിയായി രാജന്‍ പി സലിം പ്ലാമൂട്ടിലിനെയും,ജോയിന്റ് സെക്രട്ടറിയായി ജോസഫ് ആന്റണിയെയും, ഖജാന്‍ജിയായി മാത്യുവിനെയും യോഗത്തില്‍ തിരഞ്ഞെടുത്തു.