Friday, May 10, 2024
indiaNewspolitics

മുഖ്യമന്ത്രി തര്‍ക്കത്തില്‍ അതൃപ്തി പരസ്യമാക്കി; ഡികെ

ബംഗളുരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അതൃപ്തി പരസ്യമായി പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ രംഗത്ത്. ബംഗളുരുവില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഡി കെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കത്തിലെ അതൃപ്തി വ്യക്തമാക്കിയത്. ഞാന്‍ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ, തോല്‍ക്കപ്പെടുമ്പോള്‍ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ കൊഴിഞ്ഞ് പോക്കുണ്ടായപ്പോഴും സധൈര്യം താന്‍ പാര്‍ട്ടിക്കൊപ്പം നിന്നു. കോണ്‍ഗ്രസിന് വലിയ വിജയം നേടാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വിവരിച്ചു. മുഖ്യമന്ത്രി തര്‍ക്കം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ദില്ലിക്ക് പോകുകയാണെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ഇന്ന് എന്റെ പിറന്നാളാണ്, ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ദില്ലിയിലേക്ക് പോവും. സമയം തീരുമാനിച്ചിട്ടില്ലെന്നും വിമാനത്തിന്റെ സമയം നോക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.