Friday, May 3, 2024
keralaNews

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 740 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 740 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി മനാസില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ആഗോള വിപണിയില്‍ 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിനെ തുടര്‍ന്ന് കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം അരക്കോടിയുടെ സ്വര്‍ണം കടത്തി കാസര്‍കോട് സ്വദേശിയായ ഷിഹാബിന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. തുടരെയുണ്ടാകുന്ന സ്വര്‍ണക്കടത്തിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു.