Friday, May 3, 2024
indiaNewsworld

പാലസ്തീനെ പിന്തുണച്ച് എംഎ ബേബി.

ഹമാസ് ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് . ഇസ്രയേലിനെതിരേ നടക്കുന്നത് വിമോചന സമരപോരാട്ടമാണ് .
പാലസ്തീനെ പിന്തുണച്ച് എംഎ ബേബി. ഇസ്രയേലില്‍ ആക്രമണം നടത്തുന്ന പാലസ്തീന്‍ തീവ്രവാദികള്‍ക്ക് പരസ്യ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ ബേബി. ഏറ്റവും ജനപിന്തുണയുള്ള സംഘടനയാണ് ഹമാസ് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇസ്രയേലിനെതിരേ ഹമാസ് നടത്തുന്നത് വിമോചന സമരപോരാട്ടമാണെന്നും അദേഹം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.                                                                                                                               ഇസ്രയേലിനെതിരേ പാലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തെ പിന്തുണച്ചും വിഷയത്തില്‍ മുസ്ലിം മതവികാരം ഇളക്കിവിടാനാണ് കേരളത്തിലെ സിപിഎം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തികച്ചും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍പ്പെട്ടിത്തിയിരിക്കുന്നത്.
ആരാധനാലയമായ അല്‍-അഖ്സ പള്ളി പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിങ്ങും. നൂറിലധികം പലസ്തീന്‍കാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇതില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. പലസ്തീന്‍ ജനത ഈ സ്ഥലം വിട്ട് പോകണമെന്നാണ് ഇസ്രയേല്‍ പറയുന്നത്. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട് തകര്‍ക്കുകയാണ് ഇസ്രയേല്‍ എന്നു പ്രസ്താവനയില്‍ പറയുന്നു.