Saturday, May 4, 2024
keralaNews

കോടതിയില്‍ ആകാശ് തില്ലങ്കേരി കീഴടങ്ങി : ജാമ്യം അനുവദിച്ചു

സമൂഹമാധ്യമങ്ങളിലൂടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ഒളിവിലായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂര്‍ കോടതിയിലാണ് കീഴടങ്ങിയത്. ആകാശിന്റെ കൂട്ടാളികളായ ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും നേരത്തെ പിടിയിലായിരുന്നു. മൂവര്‍ക്കും ജാമ്യം ലഭിച്ചു.പ്രതികളെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് ആകാശും ഹാജരാവുകയായിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.മന്ത്രി എം.ബി. രാജേഷിന്റെ പഴ്‌സനല്‍ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മിയുടെ പരാതി. ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂര്‍ പൊലീസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.