Monday, April 29, 2024
BusinesskeralaNews

കണ്ണൂര്‍ എയര്‍പോര്‍ട്ടിന് സര്‍ക്കാര്‍ ധനസഹായം

കണ്ണൂര്‍ : കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ധനസഹായം അനുവദിച്ചു. 15 കോടിയാണ് ഗതാഗത വകുപ്പ് വഴി കിയാലിന് സര്‍ക്കാര്‍ ധനസഹായമെത്തിയത്.                                                                           കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ വിമാനത്താവളം കടന്നു പോകുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം. എന്നാല്‍ കൊവിഡും പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി.                                            തുടന്ന് വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ ഉറപ്പു നല്‍കി. 2020-21 സാമ്പത്തികവര്‍ഷം വരെ 132.68 കോടിയായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. സ്വകാര്യ സ്ഥാപനമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കിയാലിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം വിമര്‍ശനങ്ങള്‍ക്കും വഴിത്തുറന്നു.                                                                                                   ഈ സാഹചര്യത്തിലാണ് കിയാല്‍ 90.4 കോടികൂടി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 15 കോടിയെത്തി. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്നാണ് ഉയരുന്ന ആക്ഷേപം. കൊവിഡ് നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം ഇത്തവണയും ഓണ്‍ലൈനായി ചേരും.

വിമാനത്താവളത്തിന്റെ ഭീമമായ കടബാധ്യതയും ഓഹരി ഉടമകള്‍ക്കുളള ലാഭവിഹിതമടക്കം ചര്‍ച്ചയാകാതിരിക്കാനാണ് കിയാലിന്റെ പുതിയ നീക്കമെന്നാണ് വിമര്‍ശനം.