Sunday, May 5, 2024
keralaNews

കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,എരുമേലി ആശുപത്രികളില്‍ കോവിഡ് വാസ്‌കിന്‍ തീര്‍ന്നു .

കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ കോവിഡ് വാസ്‌കിന്‍ തീര്‍ന്നു.ജനങ്ങള്‍ ആശങ്കയില്‍ ……

എരുമേലി:കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഡിവിഷന് കീഴിലുള്ള കാഞ്ഞിരപ്പള്ളി മുണ്ടക്കയം, എരുമേലി ആശുപത്രികളില്‍ കോവിഡ് വാസ്‌കിന്‍ തീര്‍ന്നു.ഇതേ തുടര്‍ന്ന് നിരവധി ആളുകളാണ് ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ തിരിച്ചുപോയത്.ഇന്നലെ വരെ സ്റ്റോക്ക് ഉണ്ടായിരുന്ന ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് വാക്‌സിന്‍ തീര്‍ന്നത്.ദിവസേന 150 മുതല്‍ 200 പേര്‍ക്ക് വരെയാണ് ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ എടുത്തിരുന്നത്.വാക്‌സിന്‍ തീര്‍ന്നതറിയാതെ നിരവധി പേരാണ് ആശുപത്രിയില്‍ ഇപ്പോഴും എത്തുന്നത് . ഇതിനിടെ എരുമേലി ആശുപത്രിയില്‍ പരിശോധനയക്ക് എത്തിയ എരുമേലി ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് .കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം എരുമേലി അടക്കമുള്ള വിവിധ മേഖലകളില്‍ വര്‍ധിക്കുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത് .