Saturday, May 18, 2024
EntertainmentHealthkeralaNews

പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കി

ഇക്കുറി പൂരം നടക്കുന്നത് ആഘോഷ പരമായല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആചാരങ്ങള്‍ പാലിച്ച് മാത്രമാണ് പൂരം നടക്കുകയെന്നും പാറമേക്കാവ് വിഭാഗം കുടമാറ്റം ഒഴിവാക്കിയിട്ടുണ്ടെന്നും കൂടാതെ ചടങ്ങ് പ്രതീകാത്മകമായി നടത്തുമെന്നും ജി രാജേഷ് വ്യക്തമാക്കി.ആവശ്യപ്പെട്ട ഘടക ക്ഷേത്രങ്ങള്‍ക്ക് ആനയെ വിട്ട് നല്‍കും. പലരും അഭിപ്രായം മാറ്റുന്നുണ്ട് എന്ന് കരുതി തങ്ങള്‍ക്ക് നിലപാട് മാറ്റാനാവില്ലെന്നും ജി രാജേഷ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാറമേക്കാവ് ദേവസ്വം പൂര്‍ണമായും പാലിക്കുമെന്നും ജി രാജേഷ് പറഞ്ഞു.