Friday, April 26, 2024
keralaNews

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നുളള ദിവസങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുമെന്നും മന്ത്രി അറിയിച്ചു.