Friday, May 10, 2024
keralaNewsUncategorized

കോഴിക്കോട് വട്ടോളിയില്‍ കാറില്‍ മയക്കുമരുന്ന് കടത്തിയ നാല് യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വട്ടോളിയില്‍ കാറില്‍ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. ബാലുശ്ശേരി വട്ടോളിയിലാണ് മയക്കുമരുന്ന് യുവാക്കളായ തുരുത്ത്യാട് ഫുഹാദ് സെനീന്‍ , പനായി റാഷിദ് പിടി ,കോക്കല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി , വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വട്ടോളി കിനാലൂര്‍ റോഡില്‍ പൂളക്കണ്ടിയില്‍ കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരില്‍നിന്നും 0.2 ഗ്രാം എം.ഡി.എം.എ. യും 5.8 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.