Sunday, April 28, 2024
keralaLocal NewsNews

പണം തട്ടിപ്പ് :കനകപ്പലം  സ്വദേശിയായ മറ്റൊരു യുവാവിനെതിരെ പരാതിക്ക് നീക്കം 

എരുമേലി: ഗൃഹനാഥനിൽ  നിന്നും പണം തട്ടിയ കേസിൽ കനകപ്പലം  സ്വദേശിയായ ബിജു വഴിപറമ്പിൽ എന്നയാളെ അറസ്റ്റ് ചെയ്ത സംഭവത്തിന്  തൊട്ട് പിന്നാലെ പണം തട്ടിപ്പ്  കേസിൽ കനകപ്പലത്ത്  മറ്റൊരു യുവാവിനെതിരെ പരാതിക്ക് നീക്കം. ഇയാൾ വലിയ തുക വിവിധ ആളുകളിൽ നിന്നും തട്ടിയെടുത്തു എന്നാണ് പരാതി. സംബന്ധിച്ച് പോലീസിന്  വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പരാതിക്കാർ രേഖാമൂലം പരാതി നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ  പരാതി നൽകിയാൽ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.  തട്ടിപ്പ് സംബന്ധിച്ച് രേഖാമൂലം പരാതി നൽകാനുള്ള സാധ്യതയാണുള്ളത് .എന്നാൽ എസ് സി / എസ് ടി വികസന വകുപ്പിൽ നിന്നും കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചിട്ടുള്ള മുഴുവൻ ഫണ്ടുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ.