Thursday, May 2, 2024
keralaLocal NewsNews

ബിജുവിന്റെ  അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് 

കേസ് ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു 
എരുമേലി: കോൺഗ്രസുകാരനായ ബിജു വഴിപറമ്പിനെ പണം തട്ടിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത  കേസിൽ പരാതി തീർപ്പാക്കാൻ കോൺഗ്രസിലെ പ്രമുഖ നേതാക്കളായ പഞ്ചായത്ത് അംഗങ്ങൾ ശ്രമിച്ചു  എങ്കിലും പരാജയപ്പെടുകയായിരുന്നു.ഗൃഹനാഥിൽ നിന്നും വാങ്ങിയ പണം രണ്ട് ഘട്ടമായി തിരിച്ചു നടക്കാനാണ് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടത്.രണ്ടുദിവസം മുമ്പ് ഇത് സംബന്ധിച്ച് ചർച്ച നടത്തി താൽക്കാലിക പരിഹാരം ഉണ്ടായെങ്കിലും  ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ  ഇടപെടലുകളിലൂടെ കേസ് വീണ്ടും പൊങ്ങുകയായിരുന്നു. നിലവിൽ ഗൃഹനാഥൻ  നൽകിയ ഒരു കേസിൽ മാത്രമാണ് പോലീസ് നടപടി ഉണ്ടായത്. എന്നാൽ മൂന്ന് മറ്റ് പരാതികളിൽ കൂടി നടപടി എടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്.ബിജു വഴിപറമ്പനെതിരെ നിരവധി പരാതികൾ ഉണ്ടെന്ന് പറയുന്നുവെങ്കിലും,ഇപ്പോൾ പരാതി നൽകിയ ഈ കേസിൽ മാത്രമാണ് നടപടി ഉണ്ടായിരിക്കുന്നത്. ശ്രീനിപുരം കോൺഗ്രസ് വാർഡ് കമ്മറ്റി പ്രസിഡൻറ് സ്ഥാനത്തുനിന്നും ബിജുവിനെ നീക്കിയിരിക്കുകയാണ് .