Monday, May 13, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം: എരുമേലിയില്‍ അവലോകനയോഗം നാളെ

എരുമേലി : മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമല തീര്‍ത്ഥാടന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നാളെ രാവിലെ 10.30 ന് എരുമേലി ദേവസ്വം ഹാളില്‍ അവലോകനയോഗം ചേരുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു. അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരി ഐഎഎസ്, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, മറ്റ് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഉന്നതല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, അയ്യപ്പ സേവാസമാജം, അയ്യപ്പ സേവാ സംഘം, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, എരുമേലി ജമാഅത്ത് കമ്മറ്റി തുടങ്ങി തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകേണ്ട എല്ലാവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. കൂടാതെ അപകട സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി കണമല അട്ടിവളവില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും, ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന് ബദല്‍ പാതകള്‍ പരിഗണിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടനകാലം ഭക്തജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കുറ്റമറ്റ രീതിയില്‍ ഒരുക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു .