Wednesday, May 1, 2024
keralaLocal NewsNews

ആശങ്കയില്‍ എരുമേലി: ഇന്ന് 15 പേര്‍ക്ക് കോവിഡ് .ടെസ്റ്റ് പോസിറ്റിവിറ്റി – 18. 7%

നിയന്ത്രണം കര്‍ശനമാക്കണമെന്നാവശ്യം ശക്തമാകുന്നു .

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് (02/07/21 വെള്ളി) 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
80 ടെസ്റ്റാണ് നടത്തിയത്.ടെസ്റ്റ് പോസിറ്റിവിറ്റി – 18.7 % ആണ്.കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ 37,ഡിസിസിയില്‍ -27 ആകെ 64 പേര്‍.ആകെ പഞ്ചായത്തില്‍ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നലെ 11.2% മായിരുന്നു.ഈ സാഹചര്യത്തില്‍ എരുമേലി പഞ്ചായത്തില്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്ന് 80 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.തിങ്കള്‍, ബുധന്‍,വെള്ളി എല്ലാ കടകളും,ചൊവ്വ,വ്യാഴം,ശനി,ഞായര്‍ ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ മാത്രം വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കാനാകൂയെന്നും കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി പറഞ്ഞിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് കോവിഡില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്.എന്നാല്‍ സ്ഥിരമായി ചില വാര്‍ഡുകളില്‍ മാത്രം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നതും ആശങ്ക ഉണ്ടാക്കുന്നതാണ്.കഴിഞ്ഞ ദിവസങ്ങളിലെ ഇളവുകളാണ് കോവിഡ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്.

1. പഴയിടം – 8
2. ചേനപ്പാടി – 5
3. കിഴക്കേക്കര -0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 1
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 1
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര -0
10. തുമരംപാറ – 0
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 0
14. കണമല -0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 0
20. എരുമേലി ടൗണ്‍ -0

21. പൊര്യന്മല – O
22. കനകപ്പലം – 0
23. ശ്രീനിപുരം – 0