Thursday, May 16, 2024
Local NewsNews

കാളകെട്ടിയില്‍ കുടിവെള്ളമില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടനം തുടങ്ങി എട്ട് ദിവസം കഴിഞ്ഞിട്ടും കാളകെട്ടിയില്‍ കുടിവെള്ളമില്ലെന്ന് പരാതി. എരുമേലിയില്‍ നിന്നാരംഭിക്കുന്ന പരമ്പരാഗത കാനന പാതയിലെ പ്രധാന താവളമായ കാളകെട്ടിയിലാണ് കുടി വെള്ളമില്ലാതെ തീര്‍ത്ഥാടകരും – നാട്ടുകാരും നെട്ടോട്ടമോടുന്നത് .

അഴുത കടവിലെ പ്രധാന ജല വിതരണ പമ്പ് ഹൗസിലെ മെയിന്‍ പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതാണ് പ്രധാന കാരണം. 100 മീറ്റര്‍ 2.5 ഇഞ്ച് പൈപ്പ് സ്ഥാപിക്കാന്‍ 3 ലക്ഷം രൂപ എം എല്‍ എ അനുവദിച്ചെന്നും എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൈപ്പ് മാറ്റാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

കാനന പാതയില്‍ രാവിലെ ഏഴ് മണിക്കും – ഉച്ചകഴിഞ്ഞ് 2.30 വരെയുമാണ് പരമ്പരാഗത പാതയിലൂടെയുള്ള രാത്രികാല യാത്രക്ക് നിയന്ത്രണം കൂടി വന്നതോടെ വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ് . മേഖലയില്‍ 30 ഓളം പൊതു ടാപ്പുകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ജില്ല കളക്ടര്‍ കാളകെട്ടി സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം നേരിട്ട് പരാതി പറയുകയും ചെയ്തിരുന്നു.

തീര്‍ത്ഥാടന യോഗങ്ങളില്‍ എല്ലാം ശരിയാക്കിയെന്ന് ബന്ധപ്പെട്ട വകുപ്പ് പറയുമ്പോഴും കാളകെട്ടിയില്‍ കുടിവെള്ളത്തിനായി തീര്‍ത്ഥാടകര്‍ ദുരിതമനുഭവിക്കുകയാണ്. ഇനിയെങ്കിലും കാളകെട്ടിയില്‍ കുടിവെള്ള വിതരണത്തിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.