Sunday, April 28, 2024
keralaNews

” കേരള ബ്രേക്കിംഗ് ‘ ന്യൂസ് ഇംപാക്ട് ” വള്ളിയാങ്കാവ് ദേവീക്ഷേത്രത്തില്‍ കച്ചവടത്തിനുള്ള വിലക്ക് ദേവസ്വം ബോര്‍ഡ് നീക്കി.

ചരിത്രപ്രസിദ്ധമായ വള്ളിയാങ്കാവ് – ദേവീക്ഷേത്രത്തില്‍ മലയരയ
വിഭാഗത്തില്‍പ്പെട്ടയാള്‍ നടത്തിവന്ന കടയിലെ പുജാദ്രവ്യങ്ങളുടെ കച്ചവടത്തിന് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് നടപടി പിന്‍വലിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചതായി അധികൃതര്‍
പറഞ്ഞു.ഇത് സംബന്ധിച്ച് കേരള ബ്രേക്കിംഗ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടി ഉണ്ടായത്.പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഉന്നത ഗുണനിലവാരമുള്ള കമ്പനികളുടെ സാധനങ്ങള്‍ വില്‍ക്കുന്നതിന് തടസ്സമില്ല.തലമുറകളായി കൈമാറി വരുന്ന ആചാരങ്ങള്‍ നിലനില്‍ക്കുന്ന ക്ഷേത്രസങ്കേതത്തില്‍ മലയരയവിഭാഗത്തിന്റെ തിരുശേഷിപ്പുമായി ഇന്നും പൂജാദ്രവ്യങ്ങള്‍ വിറ്റ് ഉപജീവനം നടത്തുന്ന ശങ്കര സ്വാമിയുടെ ചെറിയ കട പൊളിച്ചുമാറ്റാനാണ് ദേവസ്വം ബോര്‍ഡ് നീക്കം നടത്തിയത് . ഇതിനെതിരെ ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു .