Sunday, May 5, 2024
keralaNewsUncategorized

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി :എ എസ് ഐ വിജിലന്‍സ് പിടിയിലായി

കണ്ണൂര്‍: പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങുന്നതിനിടെ എ എസ് ഐ വിജിലന്‍സ് പിടിയിലായി.

പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇന്‍സ്പെക്ടര്‍ കുളപ്പറം സ്വദേശി പി.രമേശനെ(48)യാണ് വിജിലന്‍സ് പിടികൂടിയത്.

മാടായി മഞ്ഞേരവളപ്പില്‍ ശരത്കുമാര്‍ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ രമേശന്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി ആവശ്യപ്പെട്ടു.

ഇക്കാര്യം ശരത്കുമാര്‍ വിജിലന്‍സിനെ അറിയിച്ചു . തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തു വെച്ച് പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് എ എസ് ഐ യെ അറസ്റ്റ് ചെയ്തത്.