Monday, April 29, 2024
keralaNews

അച്ഛനെയും മകളെയും ആക്രമിച്ച നാലംഗ ഗുണ്ടാസംഘം പൊലീസ് പിടിയില്‍

തിരുവനന്തപുരം: യാത്രക്കാരായ അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തില്‍ നാലംഗ ഗുണ്ടാസംഘം പൊലീസ് പിടിയില്‍. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ കഴിയുകയായിരുന്ന ഫൈസല്‍,റിയാസ്,ആഷിഖ്,നൗഫല്‍ എന്നിവരാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.                                                                      പ്രതികളെ പോത്തന്‍കോട് പൊലീസിന് കൈമാറി.തിരുവനന്തപുരം പോത്തന്‍കോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പ്രതികള്‍ ഷായുടെ മുഖത്തടിച്ചു. പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും                                                                                 ശ്രമിച്ചു. മുടിയില്‍ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്.കാര്‍ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരന്‍ പറഞ്ഞു. ആക്രമികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.