Monday, April 29, 2024
keralaNews

കണ്ണൂരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.