Friday, May 10, 2024
keralaNews

12 വയസുകാരനെ കാണാതായതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ നിന്ന് 12 വയസുകാരനെ കാണാതായതായി പരാതി. നാലഞ്ചിറ കോണ്‍വെന്റ് ലൈനില്‍ ജിജോയുടെ മകന്‍ ജോഹിനെയാണ് കാണാതായത്. രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടില്‍ കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.