Thursday, May 9, 2024
keralaNewspolitics

ബിഎംഎസ് ധർണ്ണ നടത്തി.

കോട്ടയം ജില്ലാ നിർമ്മാണ തൊഴിലാളി സംഘം (ബിഎംഎസ് ) കോട്ടയം കളക്റേറ്റ് പടിക്കൽ നിർമ്മാണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ്ണ നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വിനയകുമാർ അധ്യക്ഷത വഹിച്ചു.ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ്‌ ധർണ്ണ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ്‌കെ എൻ മോഹനൻ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.ട്രഷറർ കെ ജി ശ്രീകാന്ത്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വിനയൻ, പി ആർ രാജീവ്‌,യൂണിയൻ ജനറൽ സെക്രട്ടറി കെ ആർ രതീഷ്, യൂണിയൻ ജില്ലാ സമിതി അംഗം മധു എന്നിവർ സംസാരിച്ചു.